Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

പ്രതിരോധതന്ത്രങ്ങള്‍



1. ഞലുൃലശൈീി(അടിച്ചമര്‍ത്തല്‍): മനസ്സില്‍ ഉത്ക്കണ്ഠ ഉളവാക്കുന്നതോ, വേദനാജനകമോ ആയ അനുഭവങ്ങള്‍ അബോധമനസ്സിലേക്ക് അടിച്ചമര്‍ത്ത പ്പെടുന്നു. (ഇന്ത്യന്‍ സാമൂഹിക ജീവിത പശ്ചാത്തലത്തില്‍ ഏറ്റവും ശക്തമായി അടിച്ചമര്‍ത്തുന്ന വികാരങ്ങളാണ് സെക്സും പ്രണയവും). സിഗമണ്ട് ഫ്രോയിഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്‍പ്പമാണ് ഈ അടിച്ചമര്‍ത്തല്‍. അടിച്ചമര്‍ത്തപ്പെട്ട ഇത്തരം വികാരങ്ങള്‍ എപ്പോഴും പുറത്തു വരാന്‍ ശ്രമം നടത്തികൊണ്ടിരിക്കും. അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യസ്ഥമായിരിക്കും. ഇത് എല്ലായ്പ്പോഴും സെക്സും പ്രണയവും ആയിരിക്കണമെന്നുമില്ല. അടിച്ചമര്‍ത്തിയ വികാരങ്ങളെ പുറത്ത് കൊണ്ടുവരാനായി പല വേഷപകര്‍ച്ചകളും അണിയുവാന്‍ ഇഡ്ഡ് ഈഗോയില്‍ സമ്മര്‍ദ്ധം ചെലുത്തുന്നതാണ്. ചില സമയങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശരീരത്തിന്‍റെ സ്വാഭാവികവും സാധാരണവുമായ പ്രവര്‍ത്തനത്തെപോലും തടസ്സപ്പെടുത്തും. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികവികാരങ്ങള്‍ ലൈംഗീക പരമായജഡത(വിരക്തി)യിലേക്ക് നയിക്കുന്നത് ഒരു ഉദാഹരണമായി എടുക്കാം. ഇതുപോലെ വ്യക്തികളോടുള്ള അമിതമായ വെറുപ്പും വിരോ ധവും(ഉദാ:അച്ഛനോട്/അമ്മയോട്/അദ്ധ്യാപകരോട്)അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ സന്ധിവാതമായി (മൃവേൃശശേെ)ത്തീരാം (സോമാറ്റോഫോം ഡിസോര്‍ഡര്‍).ഇതുപോലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും അനുഭവങ്ങളുമാണ് ആസ്തമ, അള്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നത്.

2. ജൃീഷലരശേീി(ആരോപിക്കല്‍): സ്വന്തം തോന്നലുകളും, ചിന്തകളും, വികാരങ്ങളും, ആഗ്രഹങ്ങളും മറ്റു വസ്തുക്കളിലോ വ്യക്തികളിലോ ആരോപിക്കുന്ന പ്രക്രിയയാണ് പ്രൊജക്ഷന്‍ അഥവാ ആരോപിക്കല്‍. സ്വന്തം ഈഗോയും, സൂപ്പര്‍ ഈഗോയും സമൂഹവും അംഗീകരിക്കാത്ത ഇത്തരം തോന്നലുകളും വികാരങ്ങളും അംഗീകരിക്കുന്നത് ഉത്ക്കണ്ഠക്ക് കാരണമാ കുന്നു. ബാഹ്യസ്രോതസ്സില്‍ ഇവയെ ആരോപിക്കുന്നതുകൊണ്ട് ഉത്ക്കണ്ഠ യില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. څഅയാള്‍ എന്നെ വെറുക്കുന്നുچ എന്നു പറയുന്നത് വാസ്തവത്തില്‍ څഞാന്‍ അയാളെ വെറുക്കുന്നുچ എന്നു പറയുന്നതിന് തുല്ല്യമാണ്. ഒരാള്‍ക്ക് മറ്റേ വ്യക്തിയോട് വെറുപ്പ് തോന്നുന്നത് സ്വയം അംഗീകരിച്ചാല്‍ ഉത്ക്കണ്ഠയുണ്ടാകുന്നു. അതിനാലാണ് ഇപ്രകാരം ചെയ്യുന്നത്.

സ്വന്തം കുറ്റങ്ങളുടെയും പ്രവര്‍ത്തിയിലെ കുറവുകളുടെയും കാരണം മറ്റുള്ളവരില്‍ ആരോപിക്കുന്നതാണ് ഇതിന്‍റെ ഒരുവശം. അതുപോലെ സ്വയം അംഗീകരിക്കാന്‍ കഴിയാത്ത തോന്നലുകളും, വികാരങ്ങളും, ചിന്തകളും മറ്റുള്ളവരില്‍ ആരോപിക്കുന്നവരും ഉണ്ട്. ഉദാ: പരീക്ഷയില്‍ പരാജയപ്പെടുന്ന ഒരു വിദ്യാര്‍ത്ഥി അദ്ധ്യാപകന്‍ തന്നെ തോല്‍പിച്ചതാണെന്ന് പറയുക, ഒരുകുട്ടി മറ്റൊരു കുട്ടിയുമായി വഴക്കടിച്ചാല്‍ വഴക്ക് തുടങ്ങിയത് മറ്റേ കുട്ടിയാണെന്ന് പറയുക ഇതെല്ലാം ആരോപണങ്ങള്‍ തന്നെ. റോഡില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ പോലും, ഉദാ-രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ രണ്ട് ഡ്രൈവര്‍മാരും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇതെല്ലാം ആരോപണങ്ങള്‍ക്കുള്ള ഉത്തമ ഉദാഹരണങ്ങളാണ്. അംഗീകരിക്കാന്‍ കഴിയാത്ത വികാരങ്ങളും, ചിന്തകളും, തോന്നലുകളും മറ്റുള്ളവരില്‍ ആരോപിക്കുന്നത് മറ്റൊരു വശമാണ്. പിശുക്കന്‍ അന്യരില്‍ പിശുക്ക് ആരോപിക്കുന്നു. കാപട്യവും വഞ്ചനയും നിറഞ്ഞവര്‍ അത് മറ്റുള്ളവരില്‍ ആരോപിക്കുന്നു

3. ഞലമരശേീി എീൃാമശേീി (പ്രതിക്രിയാരൂപീകരണം): ഉത്ക്കണ്ഠ ഉളവാക്കുന്ന വികാരങ്ങള്‍ക്കും തോന്നലുകള്‍ക്കും പകരം നേരെ എതിരായിട്ടുള്ളവ പ്രകടിപ്പിക്കുന്നു. ഉദാഹരണമായി, വെറുപ്പിനുപകരം സ്നേഹവും, ക്രൂരതക്കു പകരം ദയയും, അമിതമായ ലൈംഗികാസക്തിക്ക് പകരം ശക്തമായ സദാ ചാര-സാന്മാര്‍ഗികബോധവും പ്രകടിപ്പിക്കുന്നു. അമ്മയാകാന്‍ താല്‍പര്യമില്ലാ ത്ത ഒരു സ്ത്രീ തന്‍റെ പ്രസവത്തിനുശേഷം കുഞ്ഞിനെ വെറുക്കുന്നു. ഇത് അവളില്‍ തന്നെ കുറ്റബോധവും ഉണ്ടാക്കുന്നു. കുഞ്ഞിനോടുള്ള വെറുപ്പ് ക്രമേണ അടിച്ചമര്‍ത്തപ്പെടുന്നു. അടിച്ചമര്‍ത്തപ്പെട്ട ഈ വെറുപ്പ് അതിന്‍റെ വിപരീതമായി(സ്നേഹമായി)പുറത്തുവരുന്നു. വെറുപ്പിന്‍റെ സ്ഥാനത്ത് അതിയായ സ്നേഹവും സംരക്ഷണവും പ്രകടിപ്പിക്കപ്പെടുന്നു. സ്നേഹവും ലാളനയും കൊണ്ട് കുഞ്ഞിനെ വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന സ്ഥിതിയും ചിലരില്‍ കാണുന്നു.

ഇത് വളരെ സങ്കീര്‍ണ്ണമായ തലങ്ങളില്‍ പ്രകടമാകാം. ഉദാഹരണമായി: അമിതമായ മദ്യവിമോചനപ്രസ്ഥാന പ്രവര്‍ത്തനം നടത്തുന്നവരിലും ചൂതുകളിക്കാരിലും, സദാചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരിലും, അശ്ലീലസാഹിത്യത്തിനും അത്തരം ചിത്രങ്ങള്‍ക്ക് എതിരായും സംസാരി ക്കുന്നവരിലും ചിലപ്പോള്‍ ഈ പ്രക്രിയയായിരിക്കും പ്രവര്‍ത്തിക്കുക. പല സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഇതിന്‍റെ പ്രവര്‍ത്തനം കണ്ടെത്താന്‍ ആവാത്തവിധം സൂക്ഷ്മവും സങ്കീര്‍ണ്ണവുമായിരിക്കും പലരിലും. എല്ലാ വ്യക്തികളും ഇത്തരത്തിലുള്ള പ്രതിരോധതന്ത്രങ്ങള്‍ ചെറിയ തോതിലെങ്കിലും പ്രയോഗിക്കാറുണ്ട്. അതില്‍ അത്രവലിയ ദോഷങ്ങളില്ല. എന്നാല്‍ അമിതമായി തീരുമ്പോഴാണ് ഇവ ദോഷകരമാകുന്നത്.

മറ്റൊരാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ പ്രതിക്രിയയാണോ എന്ന് എങ്ങിനെ തിരിച്ചറിയാം? യഥാര്‍ത്ഥ സ്നേഹവും പ്രതിക്രിയസ്നേഹവും തമ്മില്‍ തിരിച്ചറിയുന്നതെങ്ങിനെ? മിക്കവാറും സാധാരണയായുള്ള പ്രതിക്രിയസ്നേഹത്തില്‍ അമിതമായ പ്രകടനാത്മ കത്വം(ടവീംശിലൈ)കാണാം. ഏത് പെരുമാറ്റവും അതിരുകടന്നുള്ള പ്രകടനാപരമായി കാണിക്കുന്നുവെങ്കില്‍ അത് ഒരുപക്ഷെ പ്രതിക്രിയരൂപീ കരണമാകാം. അമിതമായ വിനയം, അതിഥിമര്യാദ, എളിമ, പവിത്രത തുടങ്ങിയവ പ്രതിക്രിയ രൂപീകരണം തന്നെയാണ്.

4. ഉലിശമഹ ീള ഞലമഹശ്യേ (യാഥാര്‍ത്ഥ്യം നിരസിക്കല്‍): തികച്ചും അരോചകമായ /വേദനയുളവാക്കുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനു വേണ്ടി അവയെ പൂര്‍ണ്ണമായും നിഷേധിക്കുന്ന ഒരുമാര്‍ഗ്ഗം സ്വീകരിക്കുക യാണിവിടെ. വിളിച്ചാല്‍ കേട്ടല്ലായന്ന് ഭാവിക്കുക, ഇഷ്ടമില്ലാത്തവരെ കണ്ടില്ലെന്ന് നടിക്കുക, രോഗമുണ്ടെങ്കിലും അത് ഇല്ലെന്നു സ്ഥാപിക്കുകയോ /അംഗീകരിക്കാന്‍ ഭയന്ന് ഡോക്ടറെ കാണാതിരിക്കുകയോ ചെയ്യുക ഒക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്.

ഇവിടെ വേദനാജനകമോ ദോഷകരമോ സംഘര്‍ഷഭരിതമോ ആയ അനുഭവങ്ങളെയും ഓര്‍മ്മകളെയും ബോധമണ്ഡലത്തിന്‍റെ പരിധിയില്‍ നിന്ന് അവഗണിക്കുകയോ നിരസിക്കുകയോ ചെയ്യുകയാണ്. വേദനാജനകമായ കാര്യങ്ങള്‍ കാണാതിരിക്കുക/കാണാന്‍ കൂട്ടാക്കാതിരിക്കുക, കാണുന്നില്ലെന്ന് വച്ച് ഒഴിഞ്ഞുമാറി പോവുക, അപകടകരമായ ചുറ്റുപാടില്‍ തലചുറ്റി വീഴുക, കുടുംബകാര്യങ്ങളോ-കുട്ടികളുടെ കാര്യമോ ശ്രദ്ധിക്കാതെ തൊഴിലിനെ ക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍, ഇവരെല്ലാം څകണ്ണടച്ച് ഇരുട്ടാക്കുന്നچ ഈ പ്രതിരോധതന്ത്രത്തിന് ഉദാഹരണങ്ങളാണ്.

5. എമിമേ്യെ (ദിവാസ്വപനം): നിരാശയില്‍ നിന്നുണ്ടാകുന്ന വേദന ഒഴിവാക്കു ന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ദിവാസ്വപ്നങ്ങള്‍. ആവശ്യങ്ങളും ലക്ഷ്യങ്ങളും നേടുന്നത് സങ്കല്പിക്കുന്നതിലൂടെ നിരാശയും വേദനയും കുറക്കാന്‍ ശ്രമിക്കുന്നു. പ്രശസ്ഥരായ സിനിമ നടിനടന്മാരോടൊത്ത് പ്രണയസല്ലാപ ത്തിലും ലൈംഗീക കേളികളിലും ഏര്‍പ്പെടുന്ന അനവധി ദിവാസ്വപ്ന രോഗികള്‍ നനുക്ക് ചുറ്റുമുണ്ട്. ഈ പ്രതിരോധതന്ത്രം രണ്ട് തരത്തില്‍ കാണപ്പെടുന്നതാണ്:
1. പരാക്രമശാലിയായ വീരപുരുഷനായും/സ്ത്രീ (രീിൂൗലൃശിഴ വലൃീ):ഈ വിഭാഗത്തില്‍ താന്‍ സകലതിലും വിജയശ്രീലാളിതനായും, എന്തും ചെയ്യാന്‍ കഴിവുള്ളവനായും, ശക്തനായും മറ്റുള്ളവരാല്‍ ബഹുമാനിക്ക പ്പെടാന്‍ കഴിവുള്ളവനായും സങ്കല്പിക്കുന്നു.
2. യാതനക്കാരനായ വീരപുരുഷനായും(ൗളെളലൃശിഴ വലൃീ): ഇതില്‍ താന്‍ അകാരണമായും അനര്‍ഹമായും യാതനകളും, പീഡനങ്ങളും, അസുഖങ്ങളും, കുറവുകളും അനുഭവിക്കുന്നതായി ഭാവന ചെയ്യുന്നു. ഇവിടെ വ്യക്തിക്ക് സ്വന്തം കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിനോ ഉയരുന്നതിനോ കഴിയുന്നില്ല. മനോരാജ്യം കാണുന്നത് ഒരുപരിധിവരെ ഗുണകരമാണ്. സര്‍ഗ്ഗശേഷിയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ദിവാസ്വപ്നം ഉപകരിക്കും. എന്നാല്‍ അവ അതിരുകടന്നാല്‍ മാനസികമായ പല വൈകല്യങ്ങള്‍ക്കും ഇടവരുത്തുന്നതാണ്.

6. ഞമശേീിമഹശ്വമശേീി(ന്യായീകരിക്കല്‍/യുക്തീസഹീകരണം):പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് തനിക്ക് കഴിവില്ലെന്നും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടുവെന്നും സമ്മതിക്കാന്‍ ഭൂരിപക്ഷം ആളുകള്‍ ഇഷ്ടപ്പെടുകയില്ല. ഒരുതരം തകരാറാണിത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് പകരം മറ്റു കാരണങ്ങള്‍ നല്കി തന്‍റെ പ്രവ്യത്തികളെയും വിശ്വാസങ്ങളെയും ന്യായീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ സംഭവിക്കുന്നത്. താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും തെറ്റായവാദത്തിലൂടെ എല്ലാം ശരിയാണെന്നും സ്വയം ബോധ്യപ്പെടുത്തുന്നവര്‍. ടെലിവിഷന്‍ ചാനല്‍ രംഗത്ത് നടക്കുന്ന റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളുടെ ജഡ്ജ്മെന്‍റിന് പകരമായി ഇന്നത്തെ മത്സാരാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വാദമുഖങ്ങളെല്ലാം ഇത്തരം ന്യായീകരിക്കല്‍ ആണ്. ഇതിന് രണ്ട്തരം ധര്‍മ്മങ്ങളുണ്ട്. തന്‍റെ പെരുമാറ്റങ്ങളെ സാധൂകരിക്കാന്‍ സഹായിക്കുന്ന ഒരു ധര്‍മ്മം. ലക്ഷ്യം നേടാന്‍ കഴിയാതിരുന്നതു കൊണ്ടുള്ള നിരാശ ലഘൂകരിക്കുക എന്നത് രണ്ടാമത്തെ ധര്‍മ്മം.

ബോറടി ഉള്ളവാക്കുന്ന/ഇഷ്ടമില്ലാത്ത ജോലി ചെയ്തുതീര്‍ക്കാത്തതിന് പലപ്പോഴും നല്‍കുന്ന സമാധാനങ്ങള്‍ സമയമില്ലായിരുന്നു, മറ്റു അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടായിരുന്നു, സുഖമില്ലാതിരിക്കുകയായിരുന്നു എന്നെല്ലാമാണ്. ജോലി നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ, ഉപകരണങ്ങളിലോ കൂടെ പ്രവര്‍ത്തിക്കുന്നവരിലോ പഴിചാരുന്നു. പ്രമോഷന്‍ ലഭിക്കാതിരുന്നാല്‍ മേലു ദ്യോഗസ്ഥന്‍മാരെ പഴിചാരുന്നവര്‍ എല്ലാം ഇതിന് ഉദാഹരണങ്ങള്‍ തന്നെയാണ്.

നമ്മുടെ ആഗ്രഹങ്ങള്‍ നേടുന്നതിന് തടസ്സം വരുമ്പോള്‍ അതുകൊണ്ടുള്ള നിരാശ കുറക്കാന്‍ വേണ്ടി ഈ തന്ത്രം ഉപയോഗപ്പെടുത്തുക പതിവാണ്. ഇതിന് ഉദാഹരണമാണ് ڇകിട്ടാത്ത മുന്തിരി പുളിക്കുംڈ എന്ന പുളിക്കും മുന്തിരിങ്ങ പ്രയോഗം(ീൗൃെ ഴൃമുല ാലരവമിശാെ). കുറുക്കന് മുന്തിരിങ്ങ കിട്ടാതെ വന്നപ്പോള്‍ അത് പുളിക്കും എന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്ന യുക്തിയാണ് ഇത്. ഫസ്റ്റ് ക്ലാസ് വാങ്ങണമെന്നാഗ്രഹിച്ച് പഠിച്ച് പരീക്ഷയില്‍ പരാജയപ്പെട്ട വ്യക്തി ڇഎന്തിനാണ് ഫസ്റ്റ് ക്ലാസ്? റാങ്കും ക്ലാസ്സും കിട്ടിയിട്ട് എന്താ പ്രയോജനം?ڈ എന്ന് വാദിക്കുന്നതിലും ഇതേ തന്ത്രമാണ് നിഴലിക്കുന്നത്. മെഡിക്കല്‍ എന്‍ട്രന്‍സില്‍ പരാജയപ്പെട്ട ഒരു വ്യക്തി ഡോക്ടറുടെ തൊഴില്‍ അത്ര സുഖമുള്ളതല്ല എന്ന് വാദിക്കുവാന്‍ തുടങ്ങിയേക്കാം, കാമുകനാല്‍ തിരസ്കരിക്കപ്പെട്ട യുവതി കാമുകനില്‍ കുറ്റങ്ങളും കുറവുകളും ആരോപിച്ച് അയാളോടൊപ്പം ജീവിക്കാന്‍ ഇടവരാഞ്ഞത് ഭാഗ്യം എന്ന് പറഞ്ഞ് നടക്കുന്നു. ഇതിനു വിപരീതമായ ഒരുതന്ത്രമാണ് ڇമധുര നാരങ്ങ യുക്തിڈ(ംലെലേ ഹലാീി)തന്‍റെ അവസ്ഥയില്‍ വാസ്തവത്തില്‍ അസന്തുഷ്ടനായ വ്യക്തി വളരെ സന്തുഷ്ഠനാണെന്ന് വാദിക്കുന്നു.

7. ഉശുഹെമരലാലിേ(സ്ഥാനാന്തരം): ഒരു വസ്തുവിനോടോ വ്യക്തിയോടോ തോന്നുന്ന വികാരം സ്ഥാനം മാറി മറ്റൊരു വ്യക്തിയിലോ വസ്തുവിലോ പ്രകടിപ്പിക്കുന്നതാണ് സ്ഥാനാന്തരം. ഉദാ: വീട്ടില്‍ ഭാര്യയുമായി വഴക്കടിക്കുന്ന അദ്ധ്യാപകന്‍ ക്ലാസില്‍ വിദ്ധ്യാര്‍ത്ഥികളുടെ മേല്‍ ദേഷ്യം തീര്‍ക്കുക, ഓഫീസില്‍ മറ്റുള്ളവരോട് തോന്നിയ ദേഷ്യവും വെറുപ്പും വീട്ടില്‍ ചെന്ന് ഒരു കാരണവുമില്ലാതെ ഭാര്യയുടെയോ/മക്കളുടെയോ മേല്‍ പ്രകടിപ്പിക്കുക.

മറ്റുള്ളവരോട് തോന്നുന്ന ദേഷ്യം, വെറുപ്പ്, പുച്ഛം തുടങ്ങിയ വികാരങ്ങള്‍ പുറമെ പ്രകടിപ്പിക്കാതെ സ്വന്തം മനസ്സിലേക്ക് തന്നെ തിരിച്ചുവിടാം. ഇത് വ്യക്തിയില്‍ അമിതമായ കുറ്റബോധവും ആത്മനിന്ദയും വരുത്തുന്നു. ഇവ അധികമായാല്‍ വിഷാദരോഗത്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കാം. അമിതമായ വിമര്‍ശനവും പരദൂഷണവും അടിച്ചമര്‍ത്തപ്പെട്ട വെറുപ്പ് പുറത്ത് വരുന്നതിന്‍റെ ലക്ഷണങ്ങളാണ്.

8. ടൗയഹശാമശേീി:പുനഃഘനീകരിക്കുക/മഹത്ത്വീകരണം(പ്രാക്യത വികാരങ്ങളു ടെ അമര്‍ത്തപ്പെട്ട ഊര്‍ജ്ജത്തെ സാംസ്കാരികമായി ഉയര്‍ന്ന തലത്തിലേക്ക് തിരിക്കുക). നല്ലതോ-ചീത്തയോ ആയ അടിച്ചമര്‍ത്തിയ വികാരങ്ങളെ ത്യപ്തിപ്പെടുത്താനായി ബാഹ്യലോകം മുഴുവന്‍ അംഗീകരിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും ഉദാത്തവുമായ പ്രവര്‍ത്തനത്തില്‍ മുഴുകുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം പുനഃഘനീകരണ പ്രവര്‍ത്തനത്തില്‍ നാം എല്ലാവരും മുഴുകിയിരിക്കും.

കേരളത്തില്‍ കോറോണവ്യാപന കാലത്ത് പുറത്തിറങ്ങാതെ 21 ദിവസം വീടിന് അകത്ത് ഇരിക്കേണ്ടിവന്നത് ഒരു മാനസികപ്രയാസം തന്നെയാണ്. പ്രസ്തുത കാലഘട്ടത്തില്‍ എന്നില്‍ ഉണ്ടായ മാനസിക ഊര്‍ജ്ജത്തെ ഒട്ടനവധി കാര്യങ്ങള്‍ക്കായി ഞാന്‍ സ്വയം തിരിച്ചുവിട്ട് ഉപയോഗപ്പെടുത്തി. ഞാന്‍ പഠനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. തീര്‍ച്ചയായും, അതിന്‍റെ പരിണിതഫലങ്ങളില്‍ ഒന്നാണ് മനസ്സിന്‍റെ പ്രതിരോധ തന്ത്രങ്ങള്‍ എന്ന ഈ പാഠ്യഭാഗം. ഒരുപക്ഷെ സാധാരണപോലെ ദിവസങ്ങള്‍ ചിലവഴിച്ചിരുന്നുവെങ്കില്‍ എനിക്കിത് സാധ്യമാവുമായിരുന്നില്ല. ഇതുപോലെ ആക്രമണകാരിയായ ഒരു വ്യക്തിക്ക് തന്‍റെ വിദ്വേഷത്തിന്‍റെ ഊര്‍ജ്ജം റഗ്ബി, ബോക്സിംഗ് എന്നിവയിലൂടെ ക്രിയാത്മകമായി ചിലവഴിക്കാം.

മനസ്സില്‍ രൂപംകൊള്ളുന്ന ദേഷ്യം, സങ്കടം, നിരാശ, വിദ്വേഷം, പ്രതികാരം, അസൂയ എന്നീ വികാരങ്ങളെയെല്ലാം സ്ഫുടം ചെയ്ത് ഉല്‍ക്യഷ്ടമായ വിധം സമൂഹത്തില്‍ അര്‍പ്പിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതാണ്. ഇതു തന്നെയാണ് മനുഷ്യന് കൈകൊള്ളാവുന്ന ഏറ്റവും നല്ല പ്രതിരോധതന്ത്രം.

9. ഞലഴൃലശൈീി: പിന്‍വാങ്ങല്‍/തിരിച്ചുപോവുക. മാനസികവും ശാരീരികവുമാ യ വികാസത്തിന്‍റെ ആദ്യകാല ഓര്‍മ്മയുടെ മണ്ഡലത്തിലെക്ക് തിരിച്ചു പോകുകയാണിവിടെ സംഭവിക്കുന്നത്. സ്വീകാര്യമല്ലാത്ത പ്രചോദനങ്ങള്‍ കൂടുതല്‍ മുതിര്‍ന്നവരുടെ രീതിയില്‍ കൈകാര്യം ചെയ്യാതെ ബാലിശമായി/കുട്ടികളുടേുതെന്ന പോലെ കൈകാര്യം ചെയുന്നു. വ്യക്തി അറിയാതെ വികസനത്തിന്‍റെ ആദ്യഘട്ടത്തില്‍ അഹം എങ്ങിനെയായിരുന്നു ആ അവസ്ഥയിലേക്ക് താല്‍ക്കാലികമായി മാറുന്നു. തുടര്‍ന്ന് അന്നത്തെ ബാലിശമായ രീതിയില്‍ പ്രകടനം നടത്തുന്നു.

10. കീഹെമശേീി ഒറ്റപ്പെടുത്തല്‍/ഏകാന്തത. ആശയങ്ങളില്‍ നിന്നും സംഭവങ്ങളില്‍ നിന്നും വസ്തുതകളില്‍നിന്നും സ്വന്തം വികാരങ്ങളെ മാറ്റി നിര്‍ത്തുക. രോഗി തന്‍റെ വികാരങ്ങളെ തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിച്ച് ഏകാന്തത നേടിയെടുക്കുന്നു.

11. കിലേഹഹലരൗമേഹശ്വമശേീി-ആദര്‍ശവല്‍ക്കരണം: ഇവിടെ രോഗി തന്‍റെ കഴിവുകള്‍ക്കും പ്രത്യേകതകള്‍ക്കും ഊന്നല്‍ കൊടുക്കാതെ മറ്റുള്ളവരുടെ വ്യക്തിത്വത്തെയും യോഗ്യതയേയും ആദര്‍ശവല്‍ക്കരിക്കുന്നു. സദാനേരം മറ്റുള്ളവരില്‍ അഭിലഷണീയമായ ഗുണങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ ശ്രമം നടത്തുന്നു.

12. ഇീാുമൃാലേിമേഹശ്വമശേീി: നിരവധിഘടകങ്ങളാല്‍ പരിരക്ഷിക്കപ്പെടുന്ന സ്വതന്ത്ര മേഖലകളായി വികാരത്തെ വേര്‍ത്തിരിച്ച് ആശ്വാസം കണ്ടെത്തുക. ഉദാ: ജോലിസ്ഥലത്ത് വ്യക്തിപരമായ പ്രശ്നങ്ങളും വിഷമങ്ങളും ചര്‍ച്ച ചെയ്യരുതെന്ന് പറഞ്ഞ് വിലക്കുക, വ്യക്തിപരമായ കാര്യങ്ങള്‍ മറ്റു സമയത്ത്!

13. ഡിറീശിഴ: പൂര്‍വാവസ്ഥയിലാക്കല്‍: അസ്വീകാര്യമായതോ വിപരീതമോ അല്ലാത്തതോ ആയ ഒരു ചിന്തയെ വീണ്ടും പഴയപടിയാക്കാന്‍ വ്യക്തി ശ്രമിക്കുന്നു. അതിനായി ഒന്നും ആരോഗ്യകരമായിപോലും ചെയ്യാതിരിക്കുക. ഇവര്‍ മറ്റുള്ളവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതെ ഒതുങ്ങികൂടുന്നു.

14. ടീാമശ്വേമശേീി: മറ്റുള്ളവരോടുള്ള അസുഖകരമായ വികാരങ്ങള്‍/വെറുപ്പുകള്‍ തന്നോട് തന്നെ അസുഖകരമായ വികാരങ്ങളായി പരിവര്‍ത്തനം ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് നിരന്തരമായ വേദനകള്‍, മാറാരോഗങ്ങള്‍, ഉത്കണ്ഠ എന്നിവ കാണപ്പെടുന്നതാണ്.

15. കിൃീഷേലരശേീിെ:മറ്റുള്ളവരുടെ ആശയം/പെരുമാറ്റം സ്വീകരിക്കല്‍ - ചിലതരം ആശയങ്ങളും വസ്തുതകളും വളരെ ആഴത്തില്‍ തിരിച്ചറിയുന്ന സ്വഭാവം. ഇത് പിന്നീട് വ്യക്തിത്വത്തിന്‍റെ ഭാഗമായി മാറുന്നു. ഇവര്‍ വിഷമകരമായ ഘട്ടത്തെ നേരിടാന്‍ തങ്ങളെക്കാള്‍ മികച്ചവരെന്നു തോന്നുന്നവരെ തേടും.

16. ണശവേറൃമംമഹ:പിന്‍വലിയല്‍:- ഇതും പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമാണ്. വേദനാജനകമായ ചിന്തകളെയും വികാരങ്ങളെയും ഓര്‍മ്മപ്പെടുത്തുമെന്ന ഭീഷണി സംഭവിക്കുന്ന ഘട്ടങ്ങളില്‍/സംഭവങ്ങള്‍/ഇടപെടലുകള്‍/ ഉത്തേജന ങ്ങള്‍ എന്നിവയില്‍ നിന്ന് സ്വയം നീക്കം ചെയ്യുകയാണിവിടെ സംഭവിക്കുന്നത്.

17. രീാുമൃശീിെെ: സാമൂഹിക താരതമ്യങ്ങളാണ് കൂടുതലും നടക്കുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വയം വിലയിരുത്തുന്നതിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന പ്രതിരോധ പ്രവണതയാണ്. ഇതു വ്യക്തിപരമായും ഗ്രൂപ്പായും നടക്കുന്നു.

18. ഇീാുലിമെശേീി: നഷ്ടപരിഹാരം, ഒരിടത്തുണ്ടാകുന്ന പരാജയത്തിനും കുറവുകള്‍ക്കും മറ്റൊരു ദിക്കില്‍/പ്രവര്‍ത്തിയില്‍/നീക്കത്തില്‍ അമിത പരിഹാരം ഉണ്ടാക്കിയെടുക്കുക.

19. ഔാീൃ:നര്‍മ്മം- ഒരു സാഹചര്യത്തിന്/സംഭവത്തിന് ഉചിതമാവാത്ത സംഭാഷണങ്ങള്‍/പ്രവര്‍ത്തികള്‍ ഉണ്ടാക്കി മനസ്സിന് സംത്യപ്തി നല്‍കല്‍. 20. ഉശീരൈശമശേീി:വിച്ഛേദനം:- മാനസികമായ വിഷമത്തിന്‍റെ അധീനം മൂലം, ഒരാള്‍

തന്‍റെ സ്വന്തം അനുഭവത്തില്‍ നിന്ന് സ്വയം വേര്‍പ്പെടുകയോ, നീക്കം ചെയ്യുകയോ ചെയ്യുക നടത്തുക. (മറ്റൊന്നായി അവരോധിക്കല്‍)